Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hike

വി​ല ഇ​നി​യും കൂ​ടും: 40 ക​ഴി​ഞ്ഞ​വ​ർ പ​ഞ്ച​സാ​ര ഉ​പേ​ക്ഷി​ക്ക​ണം; വി​ചി​ത്ര വാ​ദ​വു​മാ​യി മ​ധ്യ​പ്ര​ദേ​ശ് മ​ന്ത്രി

ഭോ​പ്പാ​ൽ: പ​ഞ്ച​സാ​ര വി​ല വ​ർ​ധ​ന​യെ ന്യാ​യീ​ക​രി​ക്കാ​ൻ വി​ചി​ത്ര വാ​ദ​വു​മാ​യി മ​ധ്യ​പ്ര​ദേ​ശ് മ​ന്ത്രി കൈ​ലാ​ഷ് വി​ജ​യ്‌​വ​ർ​ഗി​യ. രാ​ജ്യ​ത്തെ 90 ശ​ത​മാ​നം ആ​ളു​ക​ൾ​ക്കും മ​ധു​രം ഇ​ഷ്ട​മ​ല്ലെ​ന്നും പ​ഞ്ച​സാ​ര​യു​ടെ വി​ല കൂ​ട്ട​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. താ​ൻ മ​ധു​രം തീ​രെ ക​ഴി​ക്കാ​റി​ല്ലെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

കു​ട്ടി​ക​ൾ​ക്ക് മാ​ത്ര​മാ​യി സ​ർ​ക്കാ​ർ ന്യാ​യ​വി​ല ഷോ​പ്പു​ക​ൾ വ​ഴി കു​റ​ഞ്ഞ നി​ര​ക്കി​ൽ പ​ഞ്ച​സാ​ര ല​ഭ്യ​മാ​ക്ക​ണം. 40 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​ർ പ​ഞ്ച​സാ​ര പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്ക​ണ​മെ​ന്നു​മാ​ണ് മ​ന്ത്രി​യു​ടെ നി​ർ​ദേ​ശം. അ​തേ​സ​മ​യം ഉ​ത്സ​വ​സീ​സ​ണി​ൽ രാ​ജ്യ​ത്ത് പ​ഞ്ച​സാ​ര വി​ല കു​തി​ച്ചു​യ​രാ​ൻ സാ​ഹ​ച​ര്യ​മൊ​രു​ക്കി 36,000 കോ​ടി രൂ​പ​യു​ടെ അ​ഴി​മ​തി​ക്ക് ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​ർ വ​ഴി​യൊ​രു​ക്കു​ക​യാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു.

പൂ​ഴ്ത്തി​വ​യ്പ്പു​കാ​ർ​ക്കും ക​രി​ഞ്ച​ന്ത​ക്കാ​ർ​ക്കും കേ​ന്ദ്ര​സ​ർ​ക്കാ​ർ ഒ​ത്താ​ശ ചെ​യ്യു​ക​യാ​ണെ​ന്നും എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​ൺ​ദീ​പ് സിം​ഗ് സു​ർ​ജേ​വാ​ല ആ​രോ​പി​ച്ചു. പ​ഞ്ച​സാ​ര ക്ഷാ​മം സം​ബ​ന്ധി​ച്ച വി​വ​രം ഏ​പ്രി​ലി​ൽ ത​ന്നെ സ​ർ​ക്കാ​രി​ന് ല​ഭി​ച്ചി​രു​ന്നെ​ങ്കി​ലും ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ന്നാ​ണ് കോ​ൺ​ഗ്ര​സി​ന്‍റെ ആ​രോ​പ​ണം. കി​ലോ​ഗ്രാ​മി​ന് 45 രൂ​പ​യാ​യി​രു​ന്ന പ​ഞ്ച​സാ​ര​യു​ടെ വി​ല 75 രൂ​പ​യി​ലേ​ക്ക് ഉ​യ​ർ​ന്ന​താ​യും സു​ർ​ജേ​വാ​ല ചൂ​ണ്ടി​ക്കാ​ട്ടി.

Kerala

പാ​ച​ക​വാ​ത​ക വി​ല വ​ർ​ധ​ന; ആ​റി​ന് ഹോ​ട്ട​ലു​ക​ൾ അ​ട​ച്ചി​ടും

കൊ​ച്ചി: വാ​ണി​ജ്യ സി​ലി​ണ്ട​റു​ക​ളു​ടെ വി​ല വ​ർ​ധ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ഹോ​ട്ട​ൽ ഉ​ട​മ​ക​ള്‍ സ​മ​ര​ത്തി​ലേ​ക്ക്. സ​മ​ര​ത്തി​ന്‍റെ ആ​ദ്യ​പ​ടി​യാ​യി ആ​റാം തീ​യ​തി സം​സ്ഥാ​ന​ത്തെ എ​ല്ലാ ഹോ​ട്ട​ലു​ക​ളും അ​ട​ച്ചി​ടു​മെ​ന്ന് കേ​ര​ള ഹോ​ട്ട​ൽ ആ​ൻ​ഡ് റെ​സ്റ്റോ​റ​ന്‍റ് അ​സോ​സി​യേ​ഷ​ൻ വ്യ​ക്ത​മാ​ക്കി.

19 കി​ലോ സി​ലി​ണ്ട​റി​ന് ഒ​റ്റ​യ​ടി​ക്ക് 993 രൂ​പ​യാ​ണ് വ​ർ​ധി​പ്പി​ച്ച​ത്. ഇ​തോ​ടെ സി​ലി​ണ്ട​ര്‍ വി​ല മൂ​വാ​യി​രം ക​ട​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ മു​ന്നോ​ട്ടു​പോ​കാ​ൻ ക​ഴി​യി​ല്ല. പ്ര​വ​ര്‍​ത്ത​ന​ച്ചെ​ല​വി​ന്‍റെ പേ​രി​ല്‍ വി​ഭ​വ​ങ്ങ​ള്‍​ക്ക് വി​ല കൂ​ട്ടി​യാ​ല്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് അ​ത് വ​ലി​യ തി​രി​ച്ച​ടി​യാ​കും.

അ​തി​നാ​ൽ വി​ല​വ​ർ​ധ​ന പി​ൻ​വ​ലി​ക്ക​ണം. എ​ല്‍​പി​ജി നി​യ​ന്ത്ര​ണം കാ​ര​ണം അ​ട​ച്ചി​ട്ട ഹോ​ട്ട​ലു​ക​ള്‍ പ​തു​ക്കെ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് വ​രു​ന്ന​തി​നി​ടെ​യാ​ണ് പാ​ച​ക​വാ​ത​ക​ത്തി​ന്‍റെ വി​ല വ​ർ​ധി​പ്പി​ച്ച​ത്.

National

ആ​ദ്യം ഗ്യാ​സ് അ​ടു​ത്ത​ത് പെ​ട്രോ​ൾ, ഡീ​സ​ൽ; കേ​ന്ദ്ര​ത്തി​നെ​തി​രെ രാ​ഹു​ൽ ഗാ​ന്ധി

ന്യൂ​ഡ​ൽ​ഹി: വാ​ണി​ജ്യ സി​ലി​ണ്ട​ർ വി​ല​വ​ർ​ധ​നയി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ച്ച് രാ​ഹു​ൽ ഗാ​ന്ധി. തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം വി​ല​ക്ക​യ​റ്റ​ത്തി​ന്‍റെ ചൂ​ട​റി​യു​മെ​ന്ന് താ​ൻ പ​റ​ഞ്ഞി​രു​ന്നു. ആ​ദ്യം ഗ്യാ​സ് അ​ടു​ത്ത​താ​യി പെ​ട്രോ​ളി​ന്‍റെ​യും ഡീ​സ​ലി​ന്‍റെ​യും വി​ല​വ​ർ​ധി​പ്പി​ക്കു​മെ​ന്നും രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു.

ഫെ​ബ്രു​വ​രി മു​ത​ൽ ഇ​തു​വ​രെ വാ​ണി​ജ്യ സി​ലി​ണ്ട​റി​ന് 1380 രൂ​പ​യാ​ണ് വ​ർ​ധി​ച്ച​ത്. ഇ​താ​ണ് ഇ​ല​ക്ഷ​ൻ ബി​ല്ല്. ക​ഴി​ഞ്ഞ മൂ​ന്ന് മാ​സം വി​ല​യി​ൽ ഉ​ണ്ടാ​യ കു​തി​ച്ചു​ചാ​ട്ടം 81 ശ​ത​മാ​ന​മാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് ആ​ശ്വാ​സം ക​ഴി​ഞ്ഞു​വെ​ന്നും വി​ല​ക്ക​യ​റ്റ​ത്തി​ന്‍റെ ചൂ​ട് വ​രു​ന്നു​ണ്ടെ​ന്നും രാ​ഹു​ൽ ഗാ​ന്ധി വ്യ​ക്ത​മാ​ക്കി.

മാ​സാ​ദ്യ​മാ​യ ഇ​ന്ന് 993 രൂ​പ​യു​ടെ വ​ർ​ധ​ന​വാ​ണ് വാ​ണി​ജ്യ സി​ലി​ണ്ട​ർ വി​ല​യി​ൽ ഉ​ണ്ടാ​യ​ത്. അ​തേ​സ​മ​യം ഗാ​ർ​ഹി​ക സി​ലി​ണ്ട​ർ വി​ല​യി​ൽ മാ​റ്റ​മു​ണ്ടാ​യി​ട്ടി​ല്ല. വി​ല​ക്ക​യ​റ്റ​ത്തി​ന്‍റെ ആ​ഘാ​തം എ​ല്ലാ​വ​രും അ​നു​ഭ​വി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഇ​തു കാ​ണു​ന്നി​ല്ലെ​ന്നും രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു.

Kerala

സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി; മി​ൽ​മ പാ​ൽ വി​ല കൂ​ടും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മി​ൽ​മ പാ​ൽ വി​ല കൂ​ട്ടാ​ൻ സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി. ലി​റ്റ​റി​ന് നാ​ലു രൂ​പ വ​രെ വ​ർ​ധി​ക്കു​മെ​ന്നാ​ണ് സൂ​ച​ന. ബു​ധ​നാ​ഴ്ച ചേ​രു​ന്ന മി​ൽ​മ ഡ​യ​റ​ക്ട‌​ർ ബോ​ർ​ഡ് അം​ഗ​ങ്ങ​ളു​ടെ യോ​ഗ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മു​ണ്ടാ​കും.

പാ​ൽ വി​ല വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​ർ​ക്കാ​രി​നു മി​ൽ​മ ക​ത്തു ന​ൽ​കി​യി​രു​ന്നു. നാ​ലു രൂ​പ മു​ത​ൽ ആ​റു രൂ​പ വ​രെ വി​ല വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു മി​ൽ​മ​യു​ടെ ശി​പാ​ർ​ശ. എ​ന്നാ​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​മാ​ണി​ച്ച് സ​ർ​ക്കാ​ർ വി​ല വ​ർ​ധ​ന നീ​ട്ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

വി​ല വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് സ​ർ​ക്കാ​രി​നോ​ട് വീ​ണ്ടും ആ​വ​ശ്യ​പ്പെ​ടു​മെ​ന്ന് മി​ൽ​മ ചെ​യ​ർ​മാ​ൻ കെ.​എ​സ്.മ​ണി പ​റ​ഞ്ഞി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ട്ടം മി​ൽ​മ ആ​സ്ഥാ​ന​ത്ത് പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

Kerala

കാ​ര്യ​വ​ട്ടം ടി20​യി​ൽ കു​ടി​വെ​ള്ള​ത്തി​ന് അ​മി​ത വി​ല; ഖേ​ദം പ്ര​ക​ടി​പ്പി​ച്ച് കെ​സി​എ

തി​രു​വ​ന​ന്ത​പു​രം: കാ​ര്യ​വ​ട്ടം ടി20 ​മ​ത്സ​ര​ത്തി​നി​ടെ കു​ടി​വെ​ള്ള​ത്തി​ന് അ​മി​ത വി​ല ഈ​ടാ​ക്കി​യ​തി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച് കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ. വി​ഷ​യം ബി​സി​സി​ഐ​യെ അ​റി​യി​ച്ചെ​ന്നും ന​ട​പ​ടി ഉ​റ​പ്പെ​ന്നും കെ​സി​എ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

പാ​നീ​യ​ങ്ങ​ളു​ടെ സ്പോ​ൺ​സ​ർ​മാ​രെ നി​ശ്ച‌​യി​ച്ചി​രു​ന്ന​ത് ബി​സി​സി​ഐ ആ​ണെ​ന്നും കെ​സി​എ വ്യ​ക്ത​മാ​ക്കി. കു​ടി​വെ​ള്ള​ത്തി​ന് അ​ഞ്ചി​ര​ട്ടി വി​ല ഈ​ടാ​ക്കി​യെ​ന്ന് സ​മു​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വി​മ​ർ​ശ​ന​മു​യ​ർ​ന്നി​രു​ന്നു. തു​ട​ർ​ന്നാ​ണ് ഖേ​ദം പ്ര​ക​ടി​പ്പി​ച്ച് കെ​സി​എ രം​ഗ​ത്തെ​ത്തി​യ​ത്.

സ്റ്റേ​ഡി​യ​ത്തി​ൽ പ​ത്തു രൂ​പ​യു​ടെ വെ​ള്ള​ത്തി​ന് 100 രൂ​പ​യും 20 രൂ​പ​യു​ടെ വെ​ള്ള​ത്തി​ന് 200 രൂ​പ​യു​മാ​ണ് ഈ​ടാ​ക്കി​യ​ത്. അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​ങ്ങ​ളി​ൽ പാ​നീ​യ​ങ്ങ​ളു​ടെ സ്‌​പോ​ൺ​സ​റെ ബി​സി​സി​ഐ​യാ​ണ് തീ​രു​മാ​നി​ക്കു​ന്ന​ത്. ബി​സി​സി​ഐ നി​ശ്ച​യി​ച്ച ക​രാ​റി​ൽ തു​ക കൃ​ത്യ​മാ​യി ന​ൽ​കി​യി​രു​ന്നു.

200 മി​ല്ലി​ലി​റ്റ​ർ കു​ടി​വെ​ള്ള​ത്തി​ന് പ​ത്ത് രൂ​പ​യും 250 മി​ല്ലി​ലി​റ്റ​ർ ജ്യൂ​സ് തു​ട​ങ്ങി​യ പാ​നീ​യ​ങ്ങ​ൾ​ക്ക് 50 രൂ​പ​യു​മാ​ണ് ബി​സി​സി​ഐ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ത് ക​രാ​റു​കാ​ർ ലം​ഘി​ച്ചു​വെ​ന്നാ​ണ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്.

 

Kerala

പി​ടി​വി​ട്ടു; ഇ​റ​ച്ചി​ക്കോ​ഴി​ക്കും മു​ട്ട​യ്ക്കും വി​ല കു​തി​ച്ചു​യ​രു​ന്നു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​ഴി​യി​റ​ച്ചി​യു​ടെ​യും മു​ട്ട​യു​ടെ​യും വി​ല കു​തി​ച്ചു​യ​രു​ന്നു. കോ​ഴി​യി​റ​ച്ചി​ക്ക് ഒ​രു മാ​സ​ത്തി​നി​ടെ 50 രൂ​പ​യോ​ള​മാ​ണ് വ​ർ​ധി​ച്ച​ത്. ജീ​വ​നു​ള്ള കോ​ഴി​ക്ക് ചി​ല്ല​റ വി​പ​ണി​യി​ല്‍ 180 രൂ​പ വ​രെ​യാ​ണ് തി​ങ്ക​ളാ​ഴ്ച​ത്തെ വി​ല.

കോ​ഴി​ഇ​റ​ച്ചി​ക്ക് കി​ലോ​യ്ക്ക് 270 രൂ​പ വ​രെ എ​ത്തി​യി​ട്ടു​ണ്ട്. ഫാ​മു​ക​ളി​ല്‍ നി​ന്ന് ക​ർ​ഷ​ക​ർ വി​ല്‍​ക്കു​ന്ന മൊ​ത്ത​വി​ല കി​ലോ​യ്ക്ക് 150 രൂ​പ​യ്ക്ക് മു​ക​ളി​ലാ​ണെ​ന്ന് വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്നു. തീ​റ്റ​സാ​ധ​ന​ങ്ങ​ളു​ടെ വി​ല​വ​ർ​ധ​ന​വും ഉ​ത്പാ​ദ​ന​ത്തി​ലെ കു​റ​വു​മാ​ണ് വി​ല​ക്ക​യ​റ്റ​ത്തി​ന് കാ​ര​ണ​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

വ​രും ദി​വ​സ​ങ്ങ​ളി​ലും വി​ല കൂ​ടാ​നാ​ണ് സാ​ധ്യ​ത. സം​സ്ഥാ​ന​ത്ത് മു​ട്ട​യ്ക്കും വി​ല വ​ർ​ധി​ച്ചി​ട്ടു​ണ്ട്. ഇ​റ​ച്ചി​ക്കോ​ഴി വി​ല കു​തി​ച്ചു​യ​ർ​ന്ന​തോ​ടെ ഹോ​ട്ട​ല്‍ വി​ഭ​വ​ങ്ങ​ളു​ടെ വി​ല​യും വ​ർ​ധി​ച്ചു. ന​വം​ബ​റി​ല്‍ ആ​റു രൂ​പ​യാ​യി​രു​ന്ന മു​ട്ട​യ്ക്ക് ഇ​പ്പോ​ള്‍ കേ​ര​ള​ത്തി​ല്‍ ശ​രാ​ശ​രി എ​ട്ടു രൂ​പ​യാ​ണ്.

ഉ​ത്ത​രേ​ന്ത്യ​യി​ല്‍ ത​ണു​പ്പു​കാ​ലം തു​ട​ങ്ങി​യ​തോ​ടെ ഉ​ണ്ടാ​യ ഡി​മാ​ൻ​ഡും വി​ദേ​ശ​ത്തേ​ക്കു​ള്ള ക​യ​റ്റു​മ​തി വ​ർ​ധി​ച്ച​തും തി​രി​ച്ച​ടി​യാ​യി. ത​മി​ഴ്നാ​ട്ടി​ലെ നാ​മ​യ്ക്ക​ലി​ലും മു​ട്ട​വി​ല വ​ർ​ധി​ച്ചി​ട്ടു​ണ്ട്.

National

ഇ​രു​ട്ട​ടി​യാ​യി എ​ൽ​പി​ജി വി​ല വ​ർ​ധ​ന; വാ​ണി​ജ്യ സി​ലി​ണ്ട​റി​ന് 111 രൂ​പ കൂ​ട്ടി

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് എ​ൽ​പി​ജി വാ​ണി​ജ്യ സി​ലി​ണ്ട​റു​ക​ളു​ടെ വി​ല വ​ർ​ധി​പ്പി​ച്ചു. 19 കി​ലോ സി​ലി​ണ്ട​റു​ക​ളു​ടെ വി​ല 111 രൂ​പ​യാ​ണ് വ​ർ​ധി​പ്പി​ച്ച​ത്. എ​ന്നാ​ൽ 14 കി​ലോ ഗാ​ർ​ഹി​ക എ​ൽ​പി​ജി ഗ്യാ​സ് സി​ലി​ണ്ട​റു​ക​ളു​ടെ വി​ല​യി​ൽ മാ​റ്റ​മി​ല്ല.

ന്യൂ​ഡ​ൽ​ഹി​യി​ൽ 1580.50 രൂ​പ​യ്ക്ക് ല​ഭ്യ​മാ​യി​രു​ന്ന 19 കി​ലോ​ഗ്രാം വാ​ണി​ജ്യ സി​ലി​ണ്ട​റി​ന് ഇ​നി മു​ത​ൽ 1691.50 രൂ​പ ന​ൽ​ക​ണം. ചെ​ന്നൈ​യി​ലാ​ക​ട്ടെ 1739.5 രൂ​പ​യി​ൽ നി​ന്ന് 1849.50 രൂ​പ​യാ​യി ഉ​യ​ർ​ന്നു. ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്ക് ചെ​ന്നൈ​യി​ലാ​ണ്. തി​രു​വ​ന​ന്ത​പു​ര​ത്ത് 1719 രൂ​പ​യാ​ണ് വി​ല.

അ​തേ​സ​മ​യം കോ​ൽ​ക്ക​ത്ത​യി​ൽ വി​ല 1684 രൂ​പ​യി​ൽ നി​ന്ന് 1795 രൂ​പ​യാ​യി ഉ​യ​ർ​ന്നു. മും​ബൈ​യി​ൽ 1531.50 രൂ​പ​യ്ക്ക് ല​ഭ്യ​മാ​യി​രു​ന്ന വാ​ണി​ജ്യ എ​ൽ​പി​ജി സി​ലി​ണ്ട​റി​ന് 1642.50 രൂ​പ​യാ​യി. ഡി​സം​ബ​ർ ഒ​ന്നി​ന് 19 കി​ലോ​ഗ്രാം വാ​ണി​ജ്യ ഗ്യാ​സ് സി​ലി​ണ്ട​റു​ക​ളു​ടെ വി​ല നേ​രി​യ തോ​തി​ൽ കു​റ​ച്ചി​രു​ന്നു.

ഡ​ൽ​ഹി​യി​ലും കോ​ൽ​ക്ക​ത്ത​യി​ലും 10 രൂ​പ കു​റ​ച്ച​പ്പോ​ൾ മും​ബൈ​യി​ലും ചെ​ന്നൈ​യി​ലും 11 രൂ​പ കു​റ​ച്ചു. ഹോ​ട്ട​ലു​ക​ളി​ലും മ​റ്റും ഉ​പ​യോ​ഗി​ക്കു​ന്ന വാ​ണി​ജ്യ സി​ലി​ണ്ട​റു​ക​ളു​ടെ കു​ത്ത​നെ​യു​ള്ള വി​ല വ​ർ​ധ​ന വി​ല​ക്ക​യ​റ്റ​ത്തി​ന് കാ​ര​ണ​മാ​കു​മോ​യെ​ന്ന ആ​ശ​ങ്ക ഉ​യ​രു​ന്നു​ണ്ട്.

വാ​ണി​ജ്യ ഗ്യാ​സ് സി​ലി​ണ്ട​റു​ക​ളു​ടെ വി​ല കു​റ​ച്ചു​കാ​ല​മാ​യി സ്ഥി​ര​മാ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ ഗാ​ർ​ഹി​ക സി​ലി​ണ്ട​റു​ക​ളു​ടെ വി​ല 2025 ഏ​പ്രി​ൽ മു​ത​ൽ മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ക​യാ​ണ്.

Kerala

കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ലാ ഫീ​സ് വ​ർ​ധ​ന; എ​സ്എ​ഫ്ഐ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം

തി​രു​വ​ന​ന്ത​പു​രം: കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ലാ ഫീ​സ് വ​ർ​ധ​ന​വി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​സ്എ​ഫ്ഐ ന​ട​ത്തി​യ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം. സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ ബി. ​അ​ശോ​ക​ന്‍റെ വീ​ട്ടി​ലേ​ക്ക് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ രാ​ത്രി ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ത്തെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു സം​ഘ​ർ​ഷം.

ബാ​രി​ക്കേ​ഡ് ചാ​ടി​ക്ക​ട​ന്ന പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സു​കാ​ർ പി​ടി​ച്ചു മാ​റ്റാ​ൻ ശ്ര​മി​ച്ച​തോ​ടെ സ്ഥ​ല​ത്ത് സം​ഘ​ർ​ഷ​മു​ണ്ടാ​കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ പ്ര​വ​ർ​ത്ത​ക​ർ റോ​ഡി​ൽ കു​ത്തി​യി​രു​ന്നു പ്ര​തി​ഷേ​ധി​ച്ചു. ബാ​രി​ക്കേ​ഡ് മ​റി​ക​ട​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു.

സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം. ​ശി​വ​പ്ര​സാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സി​ന്‍റെ ഷീ​ൽ​ഡ് ബ​ല​മാ​യി പി​ടി​ച്ചു വാ​ങ്ങി​യാ​ണ് ജ​ല​പീ​ര​ങ്കി​യെ പ്ര​തി​രോ​ധി​ച്ച​ത്. ര​ണ്ടു മ​ണി​ക്കൂ​ർ നേ​രം സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മൂ​ന്നു ഗേ​റ്റു​ക​ളും പ്ര​വ​ർ​ത്ത​ക​ർ ഉ​പ​രോ​ധി​ച്ചു.

Latest News

Corehub Up